ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ് മോള്‍ നേരിട്ടത് കൊടിയ പീഡനം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

കോട്ടയം ഏറ്റുമാനൂരില്‍ കുഞ്ഞുങ്ങളുമായി ജിസ് മോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ് മോള്‍ നേരിട്ടത് കൊടിയ പീഡനമെന്നാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിന്റെ സഹോദരിയും, മാതാവും നിരന്തരമായി പീഡിപ്പിച്ചു. ഭര്‍ത്താവ് പലപ്പോഴും മര്‍ദിച്ചിരുന്നതായി ജിസ് മോളുടെ പിതാവ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: നവീൻ ബാബു കേസ്; സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടിയെന്ന് ടി പി രാമകൃഷ്ണൻ

നിരന്തരം മാനസിക- ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്‌ന പരിഹരിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ മകളുടെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനമായിരുന്നു ഇതിന് കാരണം.

ALSO READ: ‘പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായതുകൊണ്ട് മാത്രമല്ല റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഇ ഡി അന്വേഷണം’; യഥാര്‍ത്ഥ കാരണങ്ങള്‍ എണ്ണമിട്ട് നിരത്തി ടി ജെ ശ്രീലാല്‍

മകളെ കഴിത്ത ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചിരുന്നു. മരണത്തിന്റെ തലയ ദിവസം വീട്ടില്‍ എന്തോ സംഭവിച്ചിരുന്നു. എന്താണെന്ന് കണ്ടുപിടിക്കണം തന്റെ മകള്‍ക്ക് നീതി ലഭിക്കാന്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News