ലോങ് ചേസിന്റെ ‘വിരാടഭാവങ്ങൾ’, വിരാട് ക്ലാസിന്റെ സ്റ്റാമ്പ് പതിപ്പിക്കുമ്പോൾ

ജിതേഷ് മംഗലത്ത്

മോഡേൺ ഡേ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ലോങ് ഫേസ്, ചേസിങ് പിരിയഡിൽ വിരാട് കോലി തന്റെ ഇന്നിങ്സ് പേസ് ചെയ്യുന്ന വിധമാണെന്ന് തോന്നാറുണ്ട്. സമ്മർദ്ദങ്ങൾ ആഗിരണം ചെയ്യുന്നിടത്ത് സോളിഡ് ടെക്നിക്കിനാൽ ആർത്തിരമ്പുന്ന എതിർനിരയെ നെഗേറ്റ് ചെയ്യുന്നിടത്തായാലും, കൗണ്ടർ അറ്റാക്കിനാൽ അസ്തപ്രജ്ഞരാക്കുന്നിടത്തായാലും വിരാട് തന്റെ ക്ലാസ്സിന്റെ സ്റ്റാമ്പ് പതിപ്പിക്കുന്നത് കാണാം.

Also Read; നേപ്പാളിൽ ഭൂചലനം; രണ്ടാമത്തെ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ ഇത്രയും പ്രിസിഷനോടെ ഇന്നിങ്സ് പ്രോഗ്രഷനെ കണ്ടക്ട് ചെയ്യുന്ന മറ്റൊരു ബാറ്റർ ഉണ്ടായിട്ടുണ്ടാവില്ല. ലോകകപ്പിന്റെ ഈ എഡിഷനിൽ തന്നെ ചേസിങ്ങിന്റെ ബഹുമുഖങ്ങളായ ‘വിരാടഭാവങ്ങൾ’ കാണാം. ഓസ്ട്രേലിയയ്ക്കെതിരെ സർവ്വം തകർന്നു നിൽക്കുമ്പോൾ ഗ്രിറ്റിന്റെയും, ഡിറ്റർമിനേഷന്റെയും സമസ്തഭാവങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് രാഹുലിനൊപ്പം അയാൾ ഓർക്കസ്ട്രേറ്റ് ചെയ്യുന്നത് സർവൈവലിന്റെ അവധാനപൂർണ്ണമായ ഏകാഗ്രതാപ്രവാഹമാണ്. ടാർഗറ്റ് എത്രയാണെങ്കിലും – ഉയർന്നതോ, താഴ്ന്നതോ – അയാൾ അതിനെ സമീപിക്കുന്നത് സാധ്യമായ എല്ലാ ഘടകങ്ങളെയും വിശകലനം ചെയ്തുകൊണ്ടാണ്. റിസ്കുകളെ അയാൾ മിറ്റിഗേറ്റ് ചെയ്യുന്നത് ഒരു ഡാറ്റാ അനലൈസിങ് അപ്ലിക്കേഷന്റെ കൃത്യതയോടെയാണെന്ന് തോന്നും. ഏതു ബൗളറെയാണ്, ഏതു ഡെലിവറിയെയാണ്, ഗ്രൗണ്ടിന്റെ ഏതു ഭാഗത്തെയാണ് ടാർഗറ്റ് ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം കോലിക്കുണ്ട്. പരമപ്രധാനമായ കാര്യം എപ്പോഴാണ് ആക്സിലറേറ്റർ അമർത്തേണ്ടതെന്ന് ഒരു സൂപ്പർകമ്പ്യൂട്ടറിനെ തോൽപ്പിക്കുന്ന പ്രിസിഷനോടെ അയാൾ തിരിച്ചറിയുന്നുണ്ട് എന്നുള്ളതാണ്. നൂറിൽ എൺപതു തവണയെങ്കിലും അയാൾ അത് കൃത്യമായി പിക്ക് ചെയ്യാറുമുണ്ട്.

Also Read; ഗില്ലിയാണ് നമ്മുടെ ഗിൽ ! ന്യൂസിലന്റിനെതിരായ മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് റെക്കോഡ്

ന്യൂസിലണ്ടിനെതിരെ രോഹിത് ശർമ്മയുടെ ഒഫൻസീവ് ഇന്നിങ്സിനു ശേഷം ആസ്കിങ് റേറ്റ് ഏതാണ്ട് പൂർണ്ണനിയന്ത്രണത്തിലാവുമ്പോഴാണ് ഇന്ന് വിരാട് ക്രീസിലെത്തുന്നത്. ഒരിക്കൽ കൂടിയയാൾ സാഹചര്യങ്ങളെ കൃത്യമായി അസസ്സ് ചെയ്യുന്നു. ശ്രേയസ് അയ്യർ തുടക്കത്തിൽ മിഡിൽ ചെയ്യുമ്പോൾ വിരാട് സസന്തോഷം സെക്കൻഡ് ഫിഡിൽ വായിക്കുന്നുണ്ട്. ആദ്യം ഗില്ലും, പിന്നീട് ശ്രേയസ്സും ഉത്തരവാദിത്തരഹിതമായ ഷോട്ടുകൾ കളിച്ച് പുറത്താകുമ്പോൾ ഇരുവരേക്കാളും നിരാശനാകുന്നത് വിരാടാണ്. രാഹുലിനൊപ്പം തീർത്ത ഒരു കൺസോളിഡേറ്റഡ് പാർട്ട്ണർഷിപ്പിനു ശേഷമെത്തിയ സൂര്യ തന്റെ കൂടി പിഴവിൽ പുറത്താകുമ്പോഴേ അതിനയാൾ പ്രായശ്ചിത്തം ചെയ്യുക ഇന്ത്യൻ വിജയം ഉറപ്പിച്ചിട്ടാകുമെന്ന് എനിക്ക് തീർച്ചയായിരുന്നു. അതാണയാൾ, അതാണയാളുടെ ഗ്രിറ്റും, അർപ്പണബോധവും.

മാറ്റ് ഹെന്ററി തന്റെ രണ്ടാം സ്പെല്ലിലെ ആദ്യ ഓവർ എറിയുന്നത്,കോസ്റ്റ്ലി ഫസ്റ്റ് സ്പെല്ലിന്റെ എല്ലാ ഓർമ്മകളും മറന്നാണ്.ഹെന്ററിയെ താളം കണ്ടെത്താൻ അനുവദിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് മനസ്സിലാക്കുന്ന വിരാട് രണ്ടാമത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ അസാധാരണമാം വിധം ആക്രമണത്വര പ്രകടിപ്പിച്ച് ക്രീസ് വിട്ടിറങ്ങി മിഡ് ഓഫിലൂടെ സ്മാക്ക് ചെയ്യുകയാണ്. സച്ച് എ മൈൻഡ് റീഡർ, സച്ച് എ ക്ലാസ് ആക്ട്, സച്ച് ആൻ എലാൻ, വിരാട് കോലി ഈസ്. അയാൾ ക്രിക്കറ്റ് കളിച്ച കാലത്ത് ആ ഗെയിം കണ്ടാസ്വദിക്കാൻ കഴിഞ്ഞു എന്നതു തന്നെ ഒരു പ്രിവിലേജാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News