
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.
നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസ് നീക്കത്തിന്റെ ഭാഗമാണ് കൊലപാതകം. നാടിന്റെ സ്വൈരജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഈ അന്തരീക്ഷം തകര്‍ക്കലാണ് ലക്ഷ്യം. സംഘര്‍ഷമുണ്ടാക്കാനല്ല, പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ജിതിന്‍ അവിടെയെത്തിയതെന്ന് ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്.
Read Also: ജിതിന്‍ വധക്കേസിലെ മുഴുവൻ പ്രതികളും പിടിയിൽ; അറസ്റ്റ് ചെയ്തത് ഒരു ദിവസത്തിനുള്ളിൽ
ജിതിന്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്. വിരല്‍ അറ്റുപോയി. ജിതിനെ വെട്ടിയ വിഷ്ണുവും മറ്റ് കൊലയാളി സംഘങ്ങളും സജീവ ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരാണ്. ആര്‍ എസ് എസ് – ബി ജെ പി കൊലയാളി സംഘത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

