
ഹരിയാനയിൽ ജെജെപി നേതാവ് രവീന്ദർ മിന്ന വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ ബന്ധുക്കൾ അടക്കം രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സിവയിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയും സഹോദരീ ഭർത്താവും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. ‘വികാസ് നഗറിൽ വെച്ച് രവീന്ദ്ര മന്നയ്ക്കും മറ്റ് രണ്ട് പേർക്കും വെടിയേറ്റു. പരിക്കേറ്റ രവീന്ദ്ര മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്’. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിച്ചു വരികയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി സുരേഷ് കുമാർ സൈനി അറിയിച്ചു.
ആക്രമണത്തിന് ശേഷം രൺബീർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി സീറ്റിൽ നിന്ന് ജെജെപി ടിക്കറ്റിൽ രവീന്ദ്ര മിന്ന മത്സരിച്ചിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം ബിജെപി സ്ഥാനാർത്ഥി രോഹിത റെവാരിയെ പിന്തുണച്ച് പാർട്ടിയിൽ ചേർന്നു. എന്നാൽ അദ്ദേഹം വീണ്ടും ബിജെപി വിട്ട് ജെജെപിയിലേക്ക് മടങ്ങി.
news summery: Jananayak Janata Party (JJP) leader Ravindra Minna was shot dead in Panipat, while his cousin and another person were injured on Friday.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here