ജമ്മുകശ്മീരില്‍ തെരഞ്ഞെുപ്പ്? തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍

രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറിയ ജമ്മുകശ്മീരില്‍ വീണ്ടും ജനാധിപത്യം പുനഃസ്ഥാപിക്കുമോ? അതിനായി എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുകൂല സാഹചര്യമെന്നാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മണ്ഡല പുന:നിര്‍ണ്ണയവും കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഉടന്‍ കശ്മീരില്‍ തെരഞ്ഞെടുപ്പ് എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷാ നേരത്തെ പറഞ്ഞത്.

ജമ്മുകശ്മീരില്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് പാര്‍ടികളുടെ നേതാക്കള്‍ ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം എന്നതായിരുന്നു നേതാക്കളുടെ ആവശ്യം. ഫറൂഖ് അബ്ദുള്ള ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഇന്ത്യയുടെ കിരീടമായ ജമ്മുകശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് നിര്‍ഭാഗ്യമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News