
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 7 രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഫീല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകളില്‍ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ഇന്റേണല്‍ ഓഡിറ്റര്‍ എന്നീ തസ്തികകളില്‍ ബിരുദാനന്തര ബിരുദവും ഓട്ടോമൊബൈല്‍ ഫാക്കല്‍റ്റി തസ്തികയില്‍ ബി ടെകും (ഓട്ടോ മൊബൈല്‍/ മെക്കാനിക്കല്‍) ആണ് യോഗ്യത.
പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്:- 0471-2992609, 8921916220.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകള്‍ നിലവിലുണ്ട്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവര്‍ പേര്, മേല്‍വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.gecbh.ac.in ഫോണ്‍: 0471 2300484.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here