ഫെഡറൽ ബാങ്കിൽ ജോലിക്കാരാവണോ ? അറിയാം ഞെട്ടിക്കുന്ന ശമ്പളവും അപേക്ഷിക്കേണ്ട വിധവും

FEDERAL BANK JOB VACANCY

ഫെഡറൽ ബാങ്ക് സെയിൽസ് പ്രൊഫഷണൽ / റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലേക്ക് അവസരം. ബാങ്കിന്റെ റീട്ടെയിൽ അസറ്റുകൾ (സെക്യൂർഡ്) വിഭാഗത്തിലാണ് ഈ റിക്രൂട്ട്‌മെന്റ്. അപേക്ഷകർക്ക് ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘കരിയേഴ്‌സ്’ പേജ് (federal.bank.in/careers) വഴി ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാം. ഏപ്രിൽ 13 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഹോം ലോൺ, ലോൺ എഗെയിൻസ്റ്റ് പ്രോപ്പർട്ടി, ഓട്ടോ ലോണുകൾ എന്നിവ ബ്രാഞ്ച് ചാനൽ വഴിയും, ലോൺ എഗെയിൻസ്റ്റ് പ്രോപ്പർട്ടി ഡിഎസ്എ ചാനൽ വഴിയും കൈകാര്യം ചെയ്യണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന യോഗ്യത. മോർട്ട്‌ഗേജ് ഉൽപ്പന്നങ്ങളായ ഹോം ലോൺ അല്ലെങ്കിൽ ലോൺ എഗെയിൻസ്റ്റ് പ്രോപ്പർട്ടി എന്നിവയിൽ റിലേഷൻഷിപ്പ് മാനേജരായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകരുടെ പ്രായപരിധി 2026 ഏപ്രിൽ 1-ന് 35 വയസ്സ് കവിയാൻ പാടില്ല. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അവസരമുള്ളത്.

ALSO READ: മാസം 69,000 രൂപ വരെ ശമ്പളം നേടാം; പത്താം ക്ലാസ് പാസായവ‌ർക്ക് സ‌ർക്കാ‌ർ ജോലി നേടാം, ഇനി വെറും മൂന്ന് ദിവസം കൂടി

ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ യാതൊരുവിധ അപേക്ഷാ ഫീസും ഈടാക്കുന്നതല്ല. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം, രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയക്കുന്ന ലിങ്ക് വഴി ആവശ്യമായ രേഖകൾ ‘Fed-Recruit App’-ൽ അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 4.64 ലക്ഷം മുതൽ 10.06 ലക്ഷം വരെ സ്ഥിര വരുമാനം (Cost to Company – CTC) ലഭിക്കും. ഇത് തസ്തിക, നിയമന സ്ഥലം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News