ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലേക്ക് ജോലി നോക്കുകയാണോ? എങ്കില്‍ ഇപ്പോഴാണ് നിങ്ങളുടെ അവസരം

apply now

ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍ജിനിയറിങ് ആന്‍ഡ് പ്രോസസിങ് ഡിവിഷനില്‍ ‘ജൂനിയര്‍ എന്‍ജിനിയര്‍ സിവില്‍, ഗ്രാജുവേറ്റ് എന്‍ജിനിയര്‍ ട്രെയിനി (സിവില്‍)’ എന്നീ തസ്തികകളിലേക്ക് ആണ് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക്: www.rubberboard.gov.in

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ LD ക്ലാർക്ക്, അറ്റൻഡർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡൽഹിയിലുള്ള കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ ഇസ്‌ലാമിയയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്. ഹിന്ദി, ഉറുദു ഭാഷകൾ അറിയുന്നവർക്ക് മുൻഗണനയുണ്ട്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31. താല്പര്യമുള്ളവർ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകൾ എന്ന് ചുവടെ നൽകിയിരിക്കുന്നു.

എൽഡി ക്ലാർക്കിന് 60 ഒഴിവുകളാണ് ഉള്ളത്. ബിരുദവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവുമാൻ യോഗ്യത. പ്രായം 40 കവിയരുത്. 19,900 മുതൽ 63,200 രൂപ വരെയാണ് ശമ്പളം.

മൾട്ടി ടാസ്കിങ് സ്റ്റാഫിനും 60 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്/ഐടിഐ വിജയം ആൺ യോഗ്യത. പ്രായം 40 കവിയരുത്. 18,000-56,900 രൂപയാണ് ശമ്പളം.
മറ്റ് തസ്തികകളും ജോലി ഒഴിവുകളും ചുവടെ ഡെപ്യൂട്ടി രജിസ്ട്രാർ-2, സെക്ഷൻ ഓഫീസർ-9, അസിസ്റ്റന്റ്-12.

സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 1000 രൂപയും മറ്റ് തസ്തികകളിലേക്ക് 700 രൂപയുമാണ് അപേക്ഷ ഫീസ്. എസി/ എസ്ടി വിഭാഗക്കാർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല.

എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം സർവകലാശാല ഓഫീസിൽ ലഭിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും https://jmi.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News