ഗവണ്‍മെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒ‍ഴിവ്; അഭിമുഖം

JOB

തിരുവനന്തപുരം: ചാല ഗവ. ഐ ടി ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3D പ്രിന്റിങ്ങ്) ട്രേഡിൽ നിലവിലുള്ള ഒരു താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.

യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ച്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം.

Also Read: തീരദേശത്തുള്ള തൊ‍ഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരം; സൗജന്യ ഇന്റര്‍വ്യൂ പരിശീലനവുമായി കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം മാർച്ച് ഒന്നിന് രാവിലെ 11 മണിക്ക് പാപ്പനംകോടുള്ള കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചാല ഐ ടി ഐയിലെ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547898921.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News