
വിനോദ സഞ്ചാര വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിന് കീഴിലുള്ള ഗവൺമന്റ് ഗസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫുഡ് ആന്റ് ബിവറേജസ് സർവ്വീസസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
പത്താം ക്ലാസാണ് യോഗ്യത. ജൂൺ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഫുഡ് ആന്റ് ബിവറേജസ് സർവ്വീസസ് സ്റ്റാഫിനായുള്ള വിദ്യാഭ്യാസ യോഗ്യത 10 ക്ലാസ് ആണ്. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ നിന്ന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.’
also read; സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഹൗസ് കീപ്പിംഗ് സ്റ്റാഫിന് പത്താം ക്ലാസ് ആണ് യോഗ്യത. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ നിന്ന് 6 മാസത്തെ പ്രവൃത്തി പരിചയം വേണം.
കുക്കായി അപേക്ഷിക്കാൻ പത്താം ക്ലാസോ അല്ലെങ്കിൽ തതുല്യ കോഴ്സുകൾ പാസായിരിക്കണം. ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് ആന്റ് ബിവറേജസ് ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാർ ആല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്കായി 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

