അടുത്ത മത്സരത്തില്‍ ഇന്ത്യയെ 40/6 എന്ന നിലയിലെത്തിക്കും; ആർച്ചർ

Jofra Archer

അഭിഷേക് ഷോയിൽ ഇന്ത്യ ആദ്യ ടി20യിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച വിജയം ഈഡൻ ​ഗാർഡൻസിൽ നേടിയിരുന്നു. 132 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്ത് വിജയം നേടുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചർ മികച്ച ബോളിങ് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 21 റണ്‍സ് വഴങ്ങി ആർച്ചർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യരുമാര്‍ യാദവുമാണ് അർച്ചറുടെ പന്തുകൾക്ക് മുന്നിൽ കീഴടങ്ങിയവർ.

Also Read: ഒരോറ്റ ഇന്ത്യൻ താരമില്ലാതെ ഐസിസി 2024 ലെ ഏറ്റവും മികച്ച ഏകദിന ടീം

അടുത്ത മത്സരത്തില്‍ ഇന്ത്യയെ 40/6 എന്ന നിലയിലെത്തിക്കുമെന്നാണ് ഇപ്പോൾ ഇം​ഗ്ലണ്ട് ബോളർ ആര്‍ച്ചര്‍ പറഞ്ഞിരിക്കുന്നത്. ‘മറ്റ് ബൗളര്‍മാരേക്കാള്‍ സാഹചര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു, പക്ഷേ ഒരുപാട് പന്തുകള്‍ വായുവില്‍ ഉയര്‍ന്നെങ്കിലും ഫീല്‍ഡര്‍മാരുടെ അടുത്തേക്ക് പോകാത്തതിനാല്‍ ബാറ്റര്‍മാര്‍ക്ക് ഭാഗ്യമുണ്ടായി. പന്തുകള്‍ കൈകളിലെത്തുകയാണെങ്കില്‍ അടുത്ത കളിയില്‍ ഇന്ത്യ 40/6 എന്ന നിലയിലാകും,’ ആര്‍ച്ചര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി 30 മത്സരത്തില്‍ നിന്ന് 37 വിക്കറ്റുകള്‍ നേടിയിട്ടുള്ള ആർച്ചറിനെ 2025 ഐ പി എല്ലിന് മുന്നോടിയായി ഇംഗ്ലണ്ട് പേസ് ബൗളറെ രാജസ്ഥാന്‍ റോയല്‍സ് 12.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണുമായി ആര്‍ച്ചര്‍ നേർക്ക് നേർ പോരാടുകയാണ് എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News