
ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരായ വധഭീഷണിയിൽ ബി ജെ പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെ ചോമ്പാല പോലീസാണ് അറസ്റ്റ് ചെയ്തത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന്, ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.
സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ പരാതിയിലാണ് ബി ജെ പി പ്രവർത്തകൻ്റെ അറസ്റ്റ്. BNS 192, കേരള പോലീസ് ആക്ട് 120 (o) വകുപ്പ് പ്രകാരം കേസെടുത്തതിനെ പിന്നാലെ അഴിയൂർ സ്വദേശി സജിത്തിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. അഴിയൂരിലെ സജീവ ബി ജെ പി പ്രവർത്തകനാണ് സജിത്ത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കണമെന്നുമുള്ള ഉദേശത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസെന്ന് FIR വ്യക്തമാക്കുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ സുജിത്ത് പി കെ പറഞ്ഞു.
ALSO READ: ‘നിങ്ങളൊക്കെ ആരാ.. എനിക്ക് ജനങ്ങളോടെ സംസാരിക്കാനുള്ളൂ’; സുരേഷ് ഗോപിയ്ക്ക് ട്രോളുമായി നടൻ ടിനി ടോം
ജിനേഷ് ബഷീർ പങ്കുവെച്ച ഡോ. ജോൺ ബ്രിട്ടാസ് എം പി യുടെ രാജ്യസഭാ പ്രസംഗത്തിന് താഴെയാണ് വെടിവെച്ച് കൊല്ലണമെന്ന് സജിത്ത് കമൻ്റിട്ടത്. കേട്ടാൽ അറക്കുന്ന ഭാഷയിലായിരുന്നു ബി ജെ പി പ്രവർത്തകൻ്റെ പ്രതികരണം. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമർശനം ഉയർത്തിയാണ് ഡോ ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ സംസാരിച്ചത്. ഇതിന് പൊതു സമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യതയും ലഭിച്ചു. ബി ജെ പി നേതൃത്വത്തിൻ്റെ മുഖത്തേറ്റ പ്രഹരമായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ പ്രസംഗം. ഇതാണ് BJP പ്രവർത്തകനെ പ്രകോപിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here