
രാജിവച്ച ഉപരാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകാത്തതിൽ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. ഉപരാഷ്ട്രപതിയുടെ ഭരണഘടനാ പദവി സർക്കാർ ഗൗരവത്തിലെടുക്കണമെന്നും അർഹിക്കുന്ന വിടവാങ്ങൽ ചടങ്ങ് നൽകണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ജഗ്ദീപ് ധൻകറുമായി വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്. അത് സഭയിൽ ശക്തമായി ഉന്നയിച്ചിട്ടുമുണ്ട്.
എന്നിരുന്നാലും, രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. രാജ്യസഭാ അധ്യക്ഷൻ അല്ലാത്തതിനാൽ വിടവാങ്ങൽ നൽകാൻ കഴിയില്ലെന്നാണ് സർക്കാർ വാദം. എന്നാൽ, ഈ ഒഴികഴിവ് നിലനിൽക്കില്ലെന്നും അദ്ദേഹം എഴുതി.
ALSO READ; പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍: ഓപ്പറേഷന്‍ സിന്ദൂരില്‍ പാര്‍ലമെന്റ് ചര്‍ച്ച
2007 ൽ ഭൈറോൺ സിങ് ഷേഖാവത്തിന്‍റെ രാജി അംഗീകരിച്ചിട്ടും അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ വിപുലമായ യാത്രയയപ്പ് നൽകിയ കാര്യം ജോൺ ബ്രിട്ടാസ് എം പി ഓർമിപ്പിച്ചു. പ്രധാനമന്ത്രി മൻമോഹൻസിംഗ്, ഡെപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാൻ, പ്രതിപക്ഷ നേതാവ് ജസ്വന്ത് സിംഗ്, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവർ പങ്കെടുത്ത യാത്രയയപ്പിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു എംപിയുടെ പ്രതികരണം. നിലവിലെ സർക്കാരിന്‍റെ നിലപാടിലെ അസ്ഥിരതയാണ് യാത്രയയപ്പ് നൽകാത്തതിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
The Opposition had reservations and disagreements with former Vice President Shri Jagdeep Dhankhar on various issues, which we voiced emphatically. However, the dignity of the second-highest constitutional office must be upheld. The question lingering is: Why no farewell for him?… pic.twitter.com/GYs5UeNN8E
— John Brittas (@JohnBrittas) July 25, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

