‘മോദിയുടെ വിരുന്ന് പബ്ലിസിറ്റി മാത്രം’; യോഗത്തിൽ പോയവർ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് എന്തുകൊണ്ട് ചോദിച്ചില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

john brittas

പഹൽഗാമിന് ശേഷം കശ്മീരി ജനതയുടെ അവസ്ഥ പരിതാപകരമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. അവർക്ക് വേണ്ട നഷ്ടപരിഹാരവും ആശ്വാസവും നൽകുന്നില്ല. ഫറൂഖ് അബ്ദുള്ള ഉൾപ്പെടെ കശ്മീരിലെ വിവിധ നേതാക്കളുമായി സംസാരിച്ചു. കശ്മീർ ജനതയെ ചേർത്ത് പിടിക്കേണ്ട സമയമാണ് ഇത്. കശ്മീർ ജനതയുടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ഭരണ സംവിധാനം അവിടെയില്ല. അവിടുത്തെ സംസ്ഥാന സർക്കാരിന് സുരക്ഷാ കാര്യങ്ങളിൽ പോലും ഇടപെടാൻ കഴിയില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ച് നൽകണം. പഹൽഗാം വിഷയത്തിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണം എന്നും സുരക്ഷാ വീഴ്ച ഉൾപ്പെടെ ചർച്ച ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വിരുന്ന് പബ്ലിസിറ്റി മാത്രം ആണെന്ന് പറഞ്ഞ അദ്ദേഹം മോദിയുടെ യോഗത്തിൽ പോയവർ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കണം എന്ന് എന്തുകൊണ്ട് ചോദിച്ചില്ല എന്നും കോൺഗ്രസിന് കശ്മീർ വിഷയത്തിൽ നിലപാട് എന്താണ് എന്നും ചോദിച്ചു.

ALSO READ: ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് കൂട്ടുകെട്ടിൽ പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

വിദേശ പര്യടനത്തിന് പോയ കോൺഗ്രസിൻ്റെ നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ല. പല രാജ്യങ്ങൾക്കും ഇന്ത്യയോടുള്ള ബന്ധം കുറഞ്ഞു വരികയാണ്. യാത്രയിൽ മനസിലാക്കാൻ കഴിഞ്ഞത് അതാണ്. അമേരിക്ക ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളോട് മാത്രമാണ് ഇന്ത്യയുടെ സൗഹൃദം. ഇന്ത്യ അമേരിക്കയ്ക്ക് വിധേയത്വം കാണിക്കുന്നു. അമേരിക്കയുടെ മധ്യസ്ഥത ഞങ്ങൾ പോയ രാജ്യങ്ങളിൽ ചർച്ചാ വിഷയമായി. ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വിദേശത്ത് പോയി സംയുക്ത സൈനിക മേധാവി പറയുന്നു. എന്നാൽ ഇവിടെ അക്കാര്യം വ്യക്തമാക്കാൻ തയ്യാറാകുന്നില്ല. പഹൽഗാമിലെ കൊലയാളികളായ തീവ്രവാദികൾ എവിടെ? പഹൽഗാമിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂറിൽ പോലും ധ്രുവീകരണത്തിന് ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ വിഷയത്തിലും അദ്ദേഹം സംസാരിച്ചു. തരൂർ അനഭിമതനായോ എന്ന് കോൺഗ്രസ് പറയട്ടെ.. ബി ജെ പി ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കും എന്നത് സംശയമില്ല. കുംഭമേളയിൽ മരിച്ചവരുടെ വിവരങ്ങൾ പോലും പുറത്തു വരുന്നില്ല. ജനാധിപത്യത്തിൽ സുതാര്യത നഷ്ടപ്പെടുന്നു. വർഷക്കാല സമ്മേളനം ഹ്രസ്വമായ സമ്മേളനമാണ്. നിയമ നിർമ്മാണം നടത്തേണ സമ്മേളനം. പഹൽഗാം വിഷയം വിശദമായി ചർച്ച ചെയ്യാനാവില്ല. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ ആവശ്യപ്പെടണം. ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടിക്കാരും ആവശ്യപ്പെടണം. തരൂർ ഉൾപ്പെടെ ഉള്ളവർ പ്രതിപക്ഷ വാഹകരായി പ്രവർത്തിക്കണം. തരൂർ അത് നിർവ്വഹിക്കും എന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ ജമാ അത്തെ ഇസ്ലാമി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. യുഡി എഫിൻ്റെ സഹകരണം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. നാളെ നിലമ്പൂരിൽ പ്രചരണത്തിന് പോകും എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News