കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; കേന്ദ്ര വ്യോമയാന മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. കഴിഞ്ഞയാഴ്ച്ച കേന്ദ്രം എംപിയ്ക്ക് നൽകിയ വിചിത്രമായ മറുപടിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര തിരുത്തൽ നടപടികൾ ആവശ്യപ്പെട്ട് കത്തയച്ചത്.

Also Read: തോട്ടപ്പള്ളി കരിമണൽ ഖനനം; മാത്യു കുഴൽനാടന്റെത് ഉണ്ടായില്ല വെടി: മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിദേശ വിമാന കമ്പനികൾക്ക് സർവീസുകൾ നടത്തുവാൻ അനുമതി നിരസിക്കുന്നത്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന് ശേഷം പ്രവർത്തനമാരംഭിച്ച ഗോവയിലെ മനോഹർ ഇൻറർനാഷണൽ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി ഇല്ലാതെ തന്നെ പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുവാൻ ഒമാൻ എയറിന് അനുമതി നൽകുകയും ചെയ്തു. ഇത് രാജ്യ സഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ വിചിത്രമായ മറുപടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എംപിക്ക് നൽകിയത്.

ഒമാനുമായുള്ള ബൈലാറ്ററൽ എയർ സർവീസസ് എഗ്രിമെൻറ് പ്രകാരം ഗോവ എന്ന സംസ്ഥാനത്തിന് മൊത്തത്തിലാണ് പോയിന്റ് ഓഫ് കാൾ പദവി നൽകിയിരിക്കുന്നതെന്നായിരുന്നു മറുപടി. കണ്ണൂർ വിമാനത്താവളത്തിന് പ്രത്യേകമായി പോയിന്റ് ഓഫ് കാൾ പദവി നൽകിയിട്ടില്ലാത്തതിനാൽ വിദേശ വിമാന കമ്പനികൾക്ക് സർവീസുകൾ മാറ്റി നടത്തുവാൻ പോലും അനുമതി നൽകുവാൻ കഴിയില്ലെന്നതാണ് കേന്ദ്ര നിലപാട്.

Also Read: കോടതിയിൽ ഹാജരാക്കാനെത്തിയ പ്രതിയെ വെടിവെച്ചു കൊന്നു ; സംഭവം പൊലീസിന്റെ കൺമുന്നിൽ

ഈ മറുപടിയിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് വ്യോമയാന മന്ത്രിക്ക് കത്തയച്ചത്. വിചിത്രമായ വാദകൾ നിരത്തി കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസനം തടസ്സപ്പെടുത്തരുതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിൽ രാഷ്ട്രീയം കലർത്താതെ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നൽകുകയോ കുറഞ്ഞ പക്ഷം വിദേശ വിമാന കമ്പനികൾക്ക് മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ കണ്ണൂരിലേക്ക് മാറ്റാനുള്ള അനുമതിയെങ്കിലും അടിയന്തരമായി നൽകുകയോ ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യോമയാന മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News