മലയോര മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത് കോൺഗ്രസ്, ബിജെപി ഗവൺമെൻ്റുകൾ കൊണ്ടുവന്ന നിയമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എം പി

john brittas

നിലമ്പൂരിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവുമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇപ്പോഴുള്ള വികസന പ്രവർത്തനങ്ങൾ അടുത്ത അഞ്ചുവർഷത്തേക്ക് കൂടി ഉണ്ടാവണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മലയോര മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത് കോൺഗ്രസ്, ബിജെപി ഗവൺമെൻ്റുകൾ കൊണ്ടുവന്ന നിയമങ്ങൾ ആണ്. ഇക്കാര്യം പലതവണ പാർലമെൻ്റിൽ ഉന്നയിച്ചു. പരാതി പറയാൻ ഒരു തവണപോലും എംപിയായ പ്രിയങ്കാ ഗാന്ധി ഉണ്ടായിരുന്നില്ല. ഈ നിയമങ്ങൾ പൊളിച്ചെഴുതണം. ഈ നിയമങ്ങൾക്ക് കാരണക്കാരായ കോൺഗ്രസിൻ്റെ കാപട്യം തുറന്നു കാണിയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സൗഹാർദവും മൈത്രിയുമാണ് നാടിനാവശ്യം. ഏതു തരം വർഗീയത വളർന്നാലും ആപത്താണ്. അതു ജനങ്ങൾ തിരിച്ചറിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സീതയുടെ മരണം കാട്ടാന ആക്രണത്തിലല്ല; ഇടുക്കിയിലേത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് കസ്റ്റഡിയിൽ

അതേസമയം യുഡിഎഫിലെ എല്ലാ കക്ഷികളും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. നിലമ്പൂർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം വിമാന ദുരന്തവുമായി ബന്ധപ്പെട്ട് അപകടത്തിന് കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അക്കാര്യം കൃത്യമായി അന്വേഷിക്കണമെന്നും അന്വേഷണ ഏജൻസികൾ അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News