
നിലമ്പൂരിന് കഴിവും പ്രാഗൽഭ്യവുമുള്ള ജനപ്രതിനിധി വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കരുളായി മഹാകുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൻ്റെ നുണകൾ മത്താപ്പു പോലെ പൊട്ടുന്നു. നാടെന്താ എന്നുപോലുമറിയാത്ത പ്രിയങ്കാ ഗാന്ധിയെക്കൊണ്ടുപോലും നുണ പറയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ മുസ്ലിം സമുദായത്തിൽപെട്ടവർക്ക് സമാധാനമായി ഉറങ്ങുന്നില്ല. രാത്രി ബുൾഡോസർ വന്നു വീടു നിരത്തും. ഒരു നിയമവുമില്ല. അതുപോലെ ഒരു നാടാക്കി മാറ്റാൻ ചിലർ വട്ടമിട്ടു പറക്കുന്നു. അവർക്ക് ചൂട്ടുപിടിയ്ക്കുകയാണ് മറ്റു ചിലർ. യുഡിഎഫ് സ്ഥാനാർത്ഥി നാളെ ബിജെപിയിൽ പോയേക്കാം എന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദത്തിൻ്റെ എക തുരുത്താണ് കേരളം. വർഗീയതയുടെ രൗദ്ര രഥം ജനങ്ങളുടെ നെഞ്ചിലൂടെ ഉരുട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here