
എമ്പുരാന്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ആവിഷ്‌കാര സ്വാതന്ത്ര്യന്മേലുളള കടന്നാക്രമണവും ഭരണഘടനാ ലംഘനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എമ്പുരാന്‍ സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ ആദ്യം റിലീസ് ചെയ്തു. എന്നാല്‍ പിന്നീട് സിനിമ 24 ഭേദഗതികളോടെ വീണ്ടും റിലീസ് ചെയ്യേണ്ടി വരുന്നു. സംസാരിക്കാനും കലാസൃഷ്ടിക്കുമുളള മൗലിക അവകാശം രാജ്യത്ത് നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊമേഡിയന്‍ താരങ്ങള്‍ക്കെതിരെ പോലും കേസെടുക്കുന്നുവെന്നും ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
അതേസമയം എമ്പുരാന്‍ സിനിമ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ക്രൈസ്തവരും സിനിമയെ എതിര്‍ക്കുന്നുവെന്നും കെസിബിസിയും സിബിസിഐയും എതിര്‍ക്കുന്നുവെന്നുമാണ് മന്ത്രി സഭയില്‍ പറഞ്ഞത്.
ALSO READ: സിപിഐഎം 24-ാമത് പാർട്ടി കോൺഗ്രസ് ; പ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തുടക്കമായി
ക്രിസ്തുമത വിശ്വാസിയായ തന്റെ മതവികാരത്തെയും സിനിമ വ്രണപ്പെടുത്തുന്നുവെന്നുംഎല്ലാ മതവിഭാഗങ്ങളും സിനിമയ്ക്ക് എതിരാണെന്ന് ജോര്‍ജ് കുര്യന്‍. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശേഷം സംസാരിക്കാന്‍ എഴുന്നേറ്റ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിഷയം മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. എമ്പുരാന്‍ സിനിമക്കെതിരായ നീക്കത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് ജെബി മേത്തറും രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. വിഷയം ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മിലുളള വാക്‌പോരിനും കാരണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here