
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വീറും വാശിയും ഇതാ അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. പെയ്തിറങ്ങുന്ന മഴയൊന്നും അവിടുത്തെ പ്രചാരണങ്ങളെ ലവലേശം ഏറ്റിട്ടില്ല. നേതാക്കളെല്ലാം സ്ഥാനാർഥികൾക്കായി അവിടെ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിൽ ഉണ്ടായിരുന്ന ഡോ. ജോൺ ബ്രിട്ടാസ് എം പി ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ച എടക്കരയിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ താനും ഉണ്ടായിരുന്നു എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
കോരിച്ചൊരിയുന്ന മഴയിലും നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമുടിയിലാണ്. നാടിളക്കിയുള്ള പ്രചാരണമാണ് നിലമ്പൂരിൽ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ സ്വീകരിക്കാൻ വൻ ജനപങ്കാളിത്തമാണ്. ഇന്നത്തെ സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചത് എടക്കരയിൽ ആയിരുന്നു. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഞാനും ഉണ്ടായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here