‘നേഴ്സസ് ദിനം ഉദ്ഘാടനം ചെയ്യുന്നത് ആരോഗ്യമന്ത്രിയാണ്, സംസ്ഥാനത്ത് ആ ദിനത്തിൽ ഒരു മന്ത്രിസഭ ഉണ്ടാകില്ലെന്നതിന്റെ ദീർഘവീക്ഷണമാണിത്’

DR JOHN BRITTAS MP

നേഴ്സസ് ദിനാഘോഷത്തിൽ യുഡിഎഫിന്റെ മന്ത്രിസഭാ പ്രഖ്യാപനത്തെ വിമർശിച്ച് ഡോ ജോൺ ​ബ്രിട്ടാസ് എം പി. സാധാരണയായി നേഴ്സസ് ദിനം ഉദ്ഘാടനം ചെയ്യുന്നത് ആരോഗ്യമന്ത്രിയോ മറ്റാരെങ്കിലും ആണ്, എന്നാൽ ആ ദിവസം ഒരു മന്ത്രിസഭ ഉണ്ടാകില്ലെന്നതിന്റെ ദീർഘവീക്ഷണമാണ് തന്നെ ഉദ്ഘാടകനായി ​ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ഒരു ദിവസം മാറ്റി വെച്ച് അവരെ ആദരിക്കുന്നത് അഭിനന്ദനീയമായ കാര്യമാണ്. നേഴ്സസ് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് എന്തുകൊണ്ടും അഭിമാനകരമായ കാര്യമാണ്. ജീവിതത്തിൽ ദുരന്തപൂർണ്ണമായ അവസ്ഥയിൽ ആകുമ്പോൾ മനസ്സിനെ ശാന്തമാക്കുന്നത് നേഴ്സുമാരാണെന്നും ഡോ ജോൺ ​ബ്രിട്ടാസ് എം പി പറഞ്ഞു.

നേഴ്സ് എന്നുള്ളത് ഒരു ദൗത്യമാണ് കേവലം ജോലിയല്ല. ഉത്തരേന്ത്യയിൽ ജോലിചെയ്യുന്ന കാലത്ത് ആശുപത്രികളിൽ ചെല്ലുമ്പോൾ ആശ്വാസം നൽകുന്നത് മലയാളി നേഴ്സ്മാർ. വിദേശ രാജ്യത്ത് പോകുമ്പോൾ ഏതു രാജ്യത്ത് ചെന്നാലും മലയാളിയുടെ അംബാസിഡർമാരാണ് നഴ്സുമാരെന്നും അദ്ദേഹം പറ‍ഞ്ഞു.

ALSO READ; വിദ്യാഭ്യാസ മേഖലയിൽ മാഫിയ വാഴ്ചയ്ക്ക് കളമൊരുക്കി, കാരണക്കാരനായ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം: ബിനോയ് വിശ്വം

ഒരു ജീവൻ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു നേഴ്സിന്റെ കരങ്ങളിലാണ്. ആദ്യത്തെ ശ്വാസവും അവസാന ശ്വാസവും ഏറ്റുവാങ്ങുന്നതും അവരാണ്. അതുകൊണ്ടാണ് ആളുകൾ ഇതൊരു ദൈവീകമായ ജോലിയായി കാണുന്നതെന്നും ജോൺ ​ബ്രിട്ടാസ് എം പി പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News