വിഴിഞ്ഞത്തെ അദാനി ഡീൽ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലത്രേ! വിഴിഞ്ഞം ഏതെങ്കിലുമൊരു ഗ്രൂപ്പിന് അടിയറ വെക്കാനുള്ളതല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

John Brittas on Vizhinjam Deal

അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എം.എസ്.സിക്ക് (MSC) കൈമാറി 13,220 കോടി രൂപ സമ്പാദിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. വിഴിഞ്ഞത്തെ അദാനി ഡീൽ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം എന്നുള്ളത് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആസ്തികളിൽ ഒന്നാണെന്നും അത് ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിന് അടിയറ വെക്കാനുള്ളതല്ലെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല, കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി കൂടിയാണ്. കേരളത്തിന്റെ തുറമുഖ വകുപ്പ് സെക്രട്ടറിയോ, വിഡി സതീശന്റെ തന്നെ സെക്രട്ടറിയായ രത്തൻ യു. ഖേൽക്കറും. എന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ, അദാനി ​ഗ്രൂപ്പിന്റെ വിഴിഞ്ഞത്തെ ഡീൽ അറിഞ്ഞില്ല എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് എംപി ചോദിച്ചു.

വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് ചുമതലക്കാരൻ മാത്രമാണ് അദാനി. വിഴിഞ്ഞം തുറമുഖത്തിന്റെ ആത്യന്തിക ഉടമസ്ഥാവകാശം കേരള സർക്കാരിന്റേതാണ്, കേരളത്തിലെ ജനങ്ങളുടേതാണ്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ആകെ മുടക്കിയ തുകയുടെ 61.5 ശതമാനവും വഹിച്ചത് കേരള സർക്കാരാണ്, അതായത് 5,554 കോടി രൂപ. എന്നാൽ അദാനി ചെലവഴിച്ചത് കേരളം ചെലവാക്കിയതിന്റെ പകുതി മാത്രമാണ്, വെറും 2,454 കോടി രൂപ. ഇപ്പോൾ അദാനി തങ്ങളുടെ കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിക്ക് വിറ്റ് 13,220 കോടി രൂപ സമ്പാദിക്കുകയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ഓഹരി കൈമാറ്റം നടത്തുന്നതിന് മുൻപ് കേരള സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം എന്ന് കരാറിൽ കൃത്യമായ വ്യവസ്ഥയുണ്ട്. എന്നിട്ടും തുറമുഖ വകുപ്പ് മന്ത്രി കൂടിയായ, സ്വന്തം സ്റ്റാഫിലുള്ള വ്യക്തി തുറമുഖ വകുപ്പ് സെക്രട്ടറിയായ മുഖ്യമന്ത്രി ഇത് അറിഞ്ഞില്ല എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച അദ്ദേഹം ഈ ഓഹരി കൈമാറ്റത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (SEBI) അദാനി മുൻകൂട്ടി അറിയിച്ചിരുന്നു എന്നും പറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രി അറിയാതെയാണോ നടന്നതെന്നും ജോൺ ബ്രിട്ടാസ് എംപി അത്ഭുതപ്പെട്ടു.

കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് വി ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് യാത്ര നടത്തിയിരുന്നില്ലേ എന്നും എംപി ചോദിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും അന്ന് റിപ്പോർട്ട് ചെയ്തത് അദാനി ഗ്രൂപ്പാണ് ആ പ്രത്യേക വിമാനം ഏർപ്പാടാക്കിയത് എന്നാണ്. അതിനാൽ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായ വി. ഡി. സതീശനോ തുറമുഖ വകുപ്പോ ഇത് അറിഞ്ഞില്ല എന്ന് പറയുന്നത് ലവലേശം വിശ്വസിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അടിവരയിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News