കൃത്യവും കണിശവുമായ രാഷ്ട്രീയ ബോധ്യമാണ് ടി ആര്‍ അജയനെ സാംസ്‌കാരിക മേഖലയില്‍ വ്യത്യസ്തനാക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കൃത്യവും കണിശവുമായ രാഷ്ട്രീയ ബോധ്യമാണ് ടി ആര്‍ അജയനെ സാംസ്‌കാരിക മേഖലയില്‍ വ്യത്യസ്തനാക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഹരിതം അജയ്യം പരിപാടിയില്‍ കൈരളി ടിവിയും ടി ആര്‍ അജയനും സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ഡയറക്ടര്‍ എ കെ മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു

പ്രതിസന്ധി ഘട്ടങ്ങള്‍ മറികടന്ന് കൈരളി ടി വി നിലനിര്‍ത്തിയതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് ടി ആര്‍ അജയന്‍. കൃത്യവും കണിശവുമായ രാഷ്ട്രീയ ബോധ്യമാണ് ടി ആര്‍ അജയനെ സാംസ്‌കാരിക മേഖലയില്‍ വ്യത്യസ്തനാക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വാര്‍ത്തകളെ ജനപക്ഷത്ത് നിന്നു കാണാനും ജനങ്ങളെ രാഷ്ട്രീയമായി നയിക്കാനും ടി ആര്‍ അജയന് പാടവമുണ്ടെന്ന് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലും ടി ആര്‍ അജയന്റെ സംഘാടന പാടവം കൈരളി ടിവിയുടെ അനുഭവമാണെന്ന് ഡയറക്ടര്‍ എ കെ മൂസ മാസ്റ്റര്‍ പറഞ്ഞു. പ്രൊഫ. പി എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മനോജ് വീട്ടിക്കാട്, പി കെ അനില്‍ കുമാര്‍, എം കാസിം തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News