കത്ത് ഒറിജിനലാണെന്ന് “മുറിവേറ്റ സിംഹം” സ്ഥിരീകരിച്ചുകഴിഞ്ഞു, സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു: ഡോ. ജോൺ ബ്രിട്ടാസ് എംപി

John Brittas Slams Sunny Joseph

കോൺ​ഗ്രസിലെ ആളിക്കത്തുന്ന കത്ത് വിവാ​ദത്തിൽ പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫും വി ഡി സതീശനും എഴുതിയെന്ന തരത്തിൽ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് കെ സുധാകരൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. സുധാകരന്റെ തന്നെ അനുയായിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ സണ്ണി ജോസഫ് തന്നെയാണ് കേരള നേതൃത്വത്തിന്റെ ഒത്താശയോടെ കെ സുധാകരനെ മാറ്റിനിർത്താനുള്ള വജ്രായുധം പ്രയോഗിച്ചതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കത്ത് ഒറിജിനൽ തന്നെ എന്ന് “മുറിവേറ്റ സിംഹം” സ്ഥിരീകരിച്ചുവെന്ന് പരിഹസിച്ച അദ്ദേഹം, വോട്ടെടുപ്പ് വരെ പ്രശ്നമുണ്ടാക്കാതിരിക്കാൻ കെ സുധാകരന്റെ മേൽ വലിയ സമ്മർദമാണ് നേതൃത്വം ചെലുത്തുന്നതെന്നും കുറിച്ചു. കോൺഗ്രസിലെ പതിവ് ഇതൊക്കെ തന്നെയാണെങ്കിലും മറ്റാര് ചെയ്താലും സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.

ALSO READ: പ്രചരിക്കുന്ന കത്ത് വ്യാജമല്ല; സണ്ണി ജോസഫിനും വിഡി സതീശനും എതിരെ കെ സുധാകരൻ

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഹൈക്കമാൻഡാണ് കെ.സുധാകരനെ അരിഞ്ഞത് എന്നതായിരുന്നല്ലോ ഇവിടെ പ്രചരിച്ച കഥ….
എന്നാൽ സുധാകരന്റെ തന്നെ അനുയായി ആയി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിൽ വന്ന സണ്ണി ജോസഫ് തന്നെയാണ് കേരള നേതൃത്വത്തിന്റെ ഒത്താശയോടെ കെ.സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനുള്ള വജ്രായുധം പ്രയോഗിച്ചത്. എംപിമാർ മത്സരിക്കുന്നതിന്റെ ധാർമ്മികതയ്ക്കപ്പുറം കെ.സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പച്ചതൊടില്ല എന്ന് പോലും സണ്ണി ജോസഫ് പറഞ്ഞുവച്ചു.

നല്ല വെടിപ്പുള്ള ഭാഷയിൽ ഇങ്ങനെയൊക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതിയാൽ പിന്നെ ഹൈക്കമാൻഡ് എന്തു ചെയ്യും?
കത്ത് ഒറിജിനൽ തന്നെ എന്ന് “മുറിവേറ്റ സിംഹം” കെ.എസ് സ്ഥിരീകരിച്ചു കഴിഞ്ഞു .. വോട്ടെടുപ്പ് വരെ അടങ്ങിയിരിക്കാൻ മൂപ്പർക്ക് മേൽ ചെറിയ സമ്മർദ്ധമൊന്നും അല്ല ഇപ്പോൾ ചെലുത്തുന്നത് …ഇനിയിപ്പോ ഖർഗ്ഘെയെക്കൊണ്ട് കളവു പറയിക്കൽ മാത്രമെ രക്ഷയുള്ളൂ …..

ആര് ചെയ്താലും സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു… കോൺഗ്രസിലെ പതിവ് ഇതൊക്കെ തന്നെയാണെങ്കിലും ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News