
മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസിന് ഫൊക്കാന പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. മാധ്യമ പ്രവര്‍ത്തകനായിരുന്നതു കൊണ്ട് തന്നെ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചാണ് ബ്രിട്ടാസ് മുന്നോട്ടുപോകുന്നത്.
താന്‍ ചെയര്‍മാനായിരുന്ന ഐടി പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഏറ്റവും മികച്ച അംഗമായിരുന്നു ജോണ്‍ ബ്രിട്ടാസ്. നിരവധി വിഷയങ്ങള്‍ ബ്രിട്ടാസ് ഉയര്‍ത്തിക്കാട്ടി. വിഷയങ്ങള്‍ പഠിക്കാനുള്ള കഠിനാദ്ധ്വാനം ബ്രിട്ടാസ് നടത്തുന്നു. ജോണ്‍ ബ്രിട്ടാസിനെ പോലുള്ള അംഗങ്ങളുടെ സാന്നിധ്യമാണ് പ്രതിപക്ഷ ശബ്ദം ശക്തിപ്പെടുത്തുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here