
ജോണി ടേപ്പ് ആരാണെന്ന് ചോദിക്കുന്നതിന് പകരം പൈറേറ്റ്സ് ഓഫ് കരീബിയനിലെ ജാക്സ് സ്പാരോവിനെ ആയിരിക്കും കുട്ടികൾക്ക് പരിചയം. കഴിഞ്ഞ ആഴ്ച, ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും ജോണി തന്റെ ലെജൻഡറി വേഷം വീണ്ടും അണിഞ്ഞു. മാഡ്രിഡിലെ നിനോ ജീസസ് യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിയ താരം, പ്രിയപ്പെട്ട കടൽക്കൊള്ളക്കാരന്റെ വേഷം ധരിച്ചു കുട്ടികളെ അമ്പരപ്പിച്ചു. ചിത്രങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയും ചിത്രം ഏറ്റെടുത്തു.
തന്റെ പുതിയ ചിത്രമായ ഡേ ഡ്രിങ്കറിന്റെ ചിത്രീകരണത്തിനായി സ്പെയിനിൽ സമയം ചെലവഴിക്കുന്നതിനിടെയാണ് , ജൂൺ 16 ന് മാഡ്രിഡിലെ ആശുപത്രിയിലെ കുട്ടികളെ കാണാൻ ജോണി ഡെപ്പ് എത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നടൻ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കുട്ടികളെ സന്ദർശിച്ച ചിത്രം പങ്കു വെച്ചത്.
Also read – ‘എന്നെ കാണാതെ പോകാൻ ആഗ്രഹിക്കുന്നു’: ആരാധകരെ ആശങ്കയിലാഴ്ത്തിയ ബച്ചൻ പോസ്റ്റിന്റെ പിന്നിലെന്ത്?
ഇതാദ്യമായല്ല ജോണി ഡെപ്പ് ജാക്ക് സ്പാരോയുടെ വേഷം ധരിച്ച് കുട്ടികളുടെ ആശുപത്രി സന്ദർശിക്കുന്നത്. 2024 സെപ്റ്റംബറിൽ, സ്പെയിനിലെ സാൻ സെബാസ്റ്റ്യനിലുള്ള ഡൊണോസ്റ്റിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടൻ കുട്ടികളെ സന്ദർശിച്ചതായി ആശുപത്രി റിപ്പോർട്ട് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here