ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ; സ്വാഗതം ചെയ്ത് ജോസ് കെ മാണി

മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജോണി നെല്ലൂർ തന്റെ വരവറിയിച്ചിരിക്കുന്നത്. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയശേഷം ജോസ് കെ മാണി പ്രതികരിച്ചു.

Also Read: കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് സജി മഞ്ഞകടമ്പൻ: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം

ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിൻ്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിൻ്റെ ഭാഗമായിരുന്നയാൾ എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ അത് വലിയ സന്ദേശമാണ് നല്കുന്നത്. ഉചിതമായ പദവി ജോണി നെല്ലൂരിന് നല്കും. ജോണി വർഷങ്ങൾക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴാണ് എത്തിയതെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

അതേസമയം, ജോസഫ് ഗ്രൂപ്പിൽ അതൃപ്തരായ നേതാക്കൾ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News