
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹനയങ്ങള്‍ക്കെതിരെ ജൂലൈ 9-ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. പണിമുടക്കിന്റെ അനുബന്ധ പരിപാടിയായി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജാഥകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി പി മുരളി ക്യാപ്റ്റനും സി ഐ ടി യു സംസ്ഥാന സെക്രട്ടറി എം ഹംസ വൈസ് ക്യാപ്റ്റനും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ബി മിനി മാനേജരുമായ മധ്യമേഖലാ ജാഥ ഇന്ന് വൈകിട്ട് നാലിന് പാലക്കാട് കൂറ്റനാട് ആരംഭിക്കും.
സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ജാഥ ഉദ്ഘാടനം ചെയ്യും. നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ മിനിമം വേതനം 26,000 രൂപയാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രതിമാസം 9,000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പരിധികള്‍ നീക്കം ചെയ്യുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുക, കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ 17 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചാണ് പണിമുടക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here