ചുരുളിയില്‍ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന് ജോജു ജോര്‍ജ്; 3 ദിവസത്തെ ഷൂട്ടിനായി കൊടുത്തത് 6 ലക്ഷത്തോളം രൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കി സംവിധായകന്‍

ചുരുളി സിനിമയില്‍ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന ജോജു ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത് എന്നും അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നുമായിരുന്നു ജോജുവിന്റെ പ്രതികരണം. എന്നാല്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ലിജോ ജോസ്.

സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും, സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : സുരേഷ് ഗോപി നായകനായ ജെ എസ് കെ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്: ഹൈക്കോടതിയുടെ ഇടപെടല്‍ ഇങ്ങനെ

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.

ലിജോ ജോസ് പല്ലിശ്ശേരിയുടെ പോസ്റ്റ്

പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക് ,

സുഹൃത്തുക്കളായ നിര്മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട് .

സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.

Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും cinema തീയേറ്ററുകളില്‍ റിലീസ് ചെയ്യും .

മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News