
കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ച് എം എസ് എം ഇ വകുപ്പ്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെയാണ് പരാതി.
Also read: സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് ഉജ്ജ്വല സമാപനം
ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനായി മൂന്ന അംഗസമിതിയെ നിയോഗിച്ചു. ജോളി മധുവിൻ്റെ സംസ്കാരം നാളെ നടക്കും.
കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ കൊച്ചി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്‌ഷൻ ഓഫിസറായിരുന്നു ജോളി. തലയിലെ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തൊഴിലിടത്ത് ജോളി കടുത്ത മാനസിക പീഡനം നേരിട്ടുവെന്നാണ് കുടുംബത്തിൻ്റെ പരാതി. കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറിക്കുമെതിരെയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.
എന്നാൽ ജോളിയുടെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കയർ ബോർഡ്. ലീവും ശമ്പളവും നൽകിയിരുന്നുവെന്നും പരാതിക്കാരിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നുവെന്നും കയർ ബോർഡ് വിശദീകരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


