കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ

കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ. എം എസ് എം ഇ മന്ത്രാലയം നിയോഗിച്ച സമിതിയാണ് അന്വേഷണത്തിന് എത്തിയത്. കൊച്ചിയിലെ കയർ ബോർഡ് ഓഫീസിൽ അന്വേഷണം നടത്തി വരികയാണ്.

Also read: ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ അപകടം: ഒരാൾ മരിച്ചു; കോഴിക്കോട് വാഹനാപകടം; ഒരു മരണം

കയർ ബോർഡ് ജീവനക്കാരി ജോളി മധു തൊഴിൽ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത്. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തിൽ പറയുന്നു. സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തിൽ എഴുതിയിട്ടുണ്ട്. പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും കത്തിൽ പറയുന്നു. ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദിവസം തന്നെയാണ് ഈ കത്ത് എഴുതിയത്.

Also read: പാതിവില തട്ടിപ്പ് കേസ്: കെഎൻ ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റി

അതേസമയം, കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ച് എം എസ് എം ഇ വകുപ്പ്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെയാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News