
അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് വെടിയേറ്റ് മരിച്ചു. 59 വയസായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ താരം വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴു മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ 56കാരനായ സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യുഎസിലെ സൗത്ത് സാന്‍ അന്റോണിയയിലാണ് സംഭവം.
ALSO READ: പെയ്ത്ത് തുടരുന്നു: തെക്കൻ ജില്ലകളിലടക്കം വരും മണിക്കൂറുകളിൽ മഴക്ക് സാധ്യത
താരത്തിന്റെ പങ്കാളിയായ ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത് പുരുഷന്മാരായ രണ്ടു പേര്‍ സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരു മനുഷന്‍ ജോനാഥനെ കൊലപ്പെടുത്തിയെന്നാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ജോനാഥന്റെ വീടിന് തീപിടിത്തമുണ്ടായതിന് പിന്നിലും അയല്‍വാസിയാണെന്ന് ഗോണ്‍സാലസ് ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ണ്ട് വളര്‍ത്തു പട്ടികളെ നഷ്ടമായിരുന്നു.
ALSO READ: ഇനി ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ നവിമുംബൈ വരെ വെറും 40 മിനിറ്റിൽ എത്താം; സർവീസിന് തയ്യാറായി വാട്ടർ ടാക്സികൾ
‘കിങ് ഓഫ് ദി ഹില്‍’ എന്ന ടെലിവിഷന്‍ സീരീസില്‍ ജോണ്‍ റെഡ്കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here