പുറത്ത് വന്നത് പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍; സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് ജോസ് കെ മാണി

യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പലിനെ പിന്തുണച്ച് ജോസ് കെ മാണി. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ALSO READ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം; നിയമപരമായി നേരിടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ഇതോടെ യുഡിഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ ഒന്നാമനാണ് രാജിവെച്ചത്. അതൊരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. പാര്‍ട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജിമോന്‍ മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണ് സജി. ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തിലേക്ക് കൂടുതല്‍ ഇടപെടുന്നില്ല. അതേസമയം സജിയുടെ കേരള കോണ്‍ഗ്രസ് എംലെയ്ക്കുള്ള വരവ് നിഷേധിക്കാതെ തുടര്‍ തീരുമാനം എടുക്കേണ്ടത് സജിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.

ALSO READ:  ‘ലുലുവിൽ പോകുമ്പോള്‍ ആളുകൾ ചോദിക്കും ഒരു മൂന്നരലക്ഷം രൂപയുണ്ടോ എടുക്കാന്‍ എന്ന്, എല്ലാ ദിവസവും ഫോണിൽ ചീത്ത വിളിക്കും’: നിഖില

പിന്നീടാണ് കേരള കോണ്‍ഗ്രസ് അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയാണ്.ജോസഫ് വിഭാഗം യുഡിഎഫിനെ തകര്‍ച്ചയിലേക്ക് എത്തിക്കുകയാണ്.കേരള സംസ്ഥാനതാകെ ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. മോന്‍സ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തിയത് എസ്‌കേപ്പിസമാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News