
കൊല്ലം തീരത്തെ മണല്‍ ഖനനത്തിനെതിരെ രാജ്യസഭയില്‍ ജോസ് കെ മാണിയുടെ രൂക്ഷ വിമര്‍ശനം. കൊല്ലം തീരത്ത് ആരംഭിക്കുന്ന മണല്‍ ഖനനത്തിലൂടെ കേരളത്തിലെ 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനും നാടുകടത്താനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.
കൊല്ലം തീരത്ത് നിന്ന് 242 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന മണല്‍ഖലനം മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയെ തകര്‍ക്കും. സമുദ്ര വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും രാജ്യസഭയില്‍ ജോസ് കെ മാണി പറഞ്ഞു.
തീരദേശ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കായി കൊണ്ടുവന്ന വനാവകാശ നിയമം പോലെ കടലവകാശ നിയമനിര്‍മാണം നടത്തണമെന്നും രാജ്യസഭയില്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.
Also Read : കായിക മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതി കൊണ്ടുവരും: മന്ത്രി കെ എൻ ബാലഗോപാൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


