രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു. പ്രാദേശിക പാർട്ടി എന്നതിനപ്പുറം ശക്തമായ ഇടപെടൽ അനിവാര്യമായ സന്ദർഭത്തിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് എന്ന് ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാർഥിത്വം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. കേന്ദ്ര നയങ്ങൾക്കെതിരെ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ചു പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

ഘടകകക്ഷികളുമായി പ്രത്യേകം ചർച്ചകൾ നടത്തുകയും തുടർന്ന് എൽഡിഎഫിൽ ചർച്ച നടത്തിയുമാണ് രാജ്യസഭാ സീറ്റിൽ ധാരണയായത്. എൽഡിഎഫിന് ഉണ്ടായിരുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസ് എമ്മിനും നൽകി. സിപിഐഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകി സിപിഐഎം ഉന്നത രാഷ്ട്രീയ നിലവാരം പുലർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News