അടിസ്ഥാന മേഖലയിലെ വികസന കാര്യത്തില്‍ പിന്നില്‍; ജെയ്ക് പുതുപ്പള്ളിയില്‍ പുതുചരിത്രം രചിക്കുമെന്ന് ജോസ് കെ മാണി

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പര്യപടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് പുതുചരിത്രം രചിക്കുമെന്നും മണ്ഡലത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ജോസ് കെ മാണി പറഞ്ഞു.

also read- ‘വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡുകളുടെ വില കളയരുത്’; വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

തെരഞ്ഞെടുപ്പിന്റെ കാലഘട്ടം മാറ്റിവെച്ച് പരിശോധിച്ചാല്‍ ആളുകളുടെ പ്രധാന ആവശ്യം എന്ന് പറയുന്നത് വികസനമാണ്. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ പുതുപ്പള്ളിയില്‍ വികസനം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. വികസനം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പുതുപ്പള്ളിയില്‍ വികസനം എത്തുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ തെരഞ്ഞെടുപ്പിന് സാധിക്കും. ജെയ്ക് സി തോമസിന് കൃത്യമായി വികസനമറിയാം. ജെയ്ക്കിന് കൂടുതല്‍ വികസനം പുതുപ്പള്ളിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു.

also read- പുതുപ്പള്ളിയില്‍ സഹതാപം ഉണ്ടാവേണ്ട സാഹചര്യമില്ല; ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News