കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി

jose k mani

വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്. പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങൾ പിന്താങ്ങുകയും എതിർക്കുകയും ചെയ്തു. സാധാരണക്കാർക്ക് കോടതിയെ സമീപിക്കാം എന്ന ഭാഗത്തെ പിന്തുണച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഉദ്ഘാടനത്തിന് വന്നിരുന്നെങ്കിൽ ആരും ശ്രദ്ധിക്കില്ല, ആ തിരക്കിൽ ഞാനും തള്ളപ്പെട്ടേനെ’; കോഴിക്കോട്ടെ നേതാക്കളുടെ ഉന്തിലും തള്ളിലും പ്രതികരിച്ച് കെ മുരളീധരൻ

പാർട്ടിയുടെ നിലപാടുകളിൽ മാറ്റം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്. ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം ഇനിയും കോടതികൾ കയറി ഇറങ്ങിയാലും മുനമ്പത്ത് ഭൂപ്രശനത്തിന് പരിഹാരമുണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News