ജോസ് കെ മാണി മരിച്ച യുവാക്കളുടെ വീട്ടിലെത്തി

ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ മാണി. വ്യാഴാഴ്ച്ച വൈകുന്നേരമാണ് ജോസ്. കെ.മാണി മരണപ്പെട്ടവരുടെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും, എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. ഈ കുടുംബത്തോടൊപ്പം എക്കാലവും ഞങ്ങളുണ്ടാകുമെന്ന് മാതാപിതാക്കളെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ഉറപ്പു നല്‍കി.

ഒരു മണിക്കൂര്‍ നേരം ആ വീട്ടില്‍ ചെലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. മണിമലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം ഉണ്ടായിരുന്നു. അപകടം സംഭവിച്ച വാഹനം ഓടിച്ച മകന്‍ കെഎം മാണി ജൂനിയറെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് യുവാക്കളുടെ അമ്മ ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത് അവനെ ഞങ്ങളുടെ മക്കളെ പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും യുവാക്കളുടെ അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News