തോമസ് ചാഴികാടൻ ഭൂരിപക്ഷത്തിലും ചാമ്പ്യനാവും: ജോസ് കെ മാണി

തോമസ് ചാഴികാടൻ ഭൂരിപക്ഷത്തിലും ചാമ്പ്യനാകുമെന്ന് ജോസ് കെ മാണി കൈരളി ന്യൂസിനോട്. യു.ഡി.എഫ് ക്യാമ്പ് നിർജീവമായത് കോട്ടയത്ത് വോട്ടിംഗ് ശതമാനം കുറയാൻ ഇടയായി. മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി നേട്ടം കൊയ്യും. വോട്ടിങ് മെഷീനിൽ ആശങ്കയുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിൽ ബീപ്പ് സൗണ്ട് വരാൻ സമയമെടുക്കുന്നതിൽ ആശങ്കയുണ്ട്.

Also Read: മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

മുൻപ് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളിലാണ് സമയ വ്യത്യാസം വരുന്നത്. ഇത് വോട്ടെടുപ്പിൽ താമസമുണ്ടാക്കി. പലയിടത്തും വോട്ടർമാർ മടങ്ങിപ്പോയി. എന്ത് സോഫ്റ്റ്‌വെയർ അപ്ഡേഷനാണ് നടത്തിയതെന്ന് വിശദീകരിക്കണം. ഇ വി എമ്മുകളുടെ പ്രവർത്തനസംബന്ധിച്ച് നേരത്തെ തന്നെ ഇന്ത്യാ മുന്നണി പരാതി നൽകിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News