
ഞങ്ങൾ സന്തുഷ്ടരാണെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം ഉണ്ടായതായും കേരളാ കോൺഗ്രസ്. മുന്നണി ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം പാർട്ടി സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കോട്ടയത്ത് നടന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് മുന്നൊരുക്കം പ്രധാനമായും ചർച്ചയായി. വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി മുന്നോട്ട് പോകും.
യുഡിഎഫിന് അത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് സിപിഐയുടെയും, കേരള കോൺഗ്രസിന്‍റെയും പിന്നാലെ നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന തലക്കെട്ടിൽ ജോസ് കെ മാണിക്കൊപ്പമുള്ള ഫോട്ടോ മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
മുന്നണി വിപുലമാക്കുമെന്ന് വിഡി സതീശൻ ആവർത്തിച്ച് പറയുന്നതിനിടയിലാണ് കേരള കോൺഗ്രസിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കോട്ടയത്ത് നടന്നത്. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനൊപ്പം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങുവാനും തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. ഇതിനിടയിലാണ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായത്. മുന്നണി വിടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് സന്ദേശമാണ് ഇതിലൂടെ നൽകിയത്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്, എംഎൽഎമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here