
18 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ പേട്രിയറ്റിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ഇസ്രായേലിലെ പെഗാസോഫ്റ്റ്വെയർ ചോർന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇപ്പോഴിതാ സിനിമ കണ്ടെന്നും മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞാടിയെന്നുമാണ് ജോസ് കടപ്പുറം പറഞ്ഞിരിക്കുന്നത്. ത്രില്ലർ സിനിമകളിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ അതിനെ വെല്ലാൻ ആർക്കും കഴിയില്ലെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ജോസ് കടപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പേട്രിയേറ്റ് -രാത്രി 9 മണിയുടെ ഷോ ന്യൂയോർക്കിലെ എ എം സി തീയറ്ററിൽ കണ്ടു. നിറഞ്ഞ സിനിമാപ്രേമികൾ മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞാടി. മഹേഷ് നാരായണന്റെ മൂവി. ഇസ്രായേലിലെ പെഗാസസ് സോഫ്റ്റ്‌വെയർ ലീക് വെച്ചുകൊണ്ട് ആണ് പടത്തിന്റെ മെയിൻ പ്ലോട്ട് പോകുന്നത്. അതിന്റെ ഒപ്പം, ഇപ്പോഴുള്ള കേന്ദ്ര സർക്കാർ, പൗരന്റെ പ്രൈവസിക്ക് മേൽ കടന്നുകയറ്റം നടത്തുന്നു എന്നത് സിനിമ പറയാൻ ശ്രമിക്കുന്നത്.പ്രതിരോധ ഇന്റലിജൻസ് പ്രോഗ്രാം ദുരുപയോഗം ചെയ്ത് സിവിലിയന്മാരെ ചാരപ്പണി ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ഡാനിയേൽ ഒരു ശക്തനായ മന്ത്രിക്കും മകനുമെതിരെ പോരാടുന്നു.മമ്മൂട്ടി: ഒരു കേന്ദ്ര കഥാപാത്രമായി ഡാനിയേൽ എന്ന ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു. മോഹൻലാൽ: ഡാനിയേലിന്റെ അടുത്ത സുഹൃത്തായ കേണൽ റഹിം നായിക് ആയി ദീർഘവും സ്വാധീനശക്തിയുമുള്ള ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ഫഹദ് ഫാസിൽ: സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കഥയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. സഹതാരങ്ങൾ: നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ എന്നിവർ ഉൾപ്പെടുന്നു. പേട്രിയേറ്റ് സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും.
പാവപ്പെട്ടവന്റെ നിസഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ കുട്ടികളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.അവർ ഒന്നിച്ചാൽ പിന്നെ പറയാനോ നായധാരഉള്ളത് നന്നായി. കുഞ്ചാക്കോയും ഫഹദ് ഫാസിലും കൂടിയപ്പോൾ പടം മിന്നി. ത്രില്ലർ സിനിമകളിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ അതിനെ വെല്ലാൻ ആർക്കും കഴിയില്ല. അഭിനന്ദനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

