ജോസ് പ്രകാശ് മലയാള സിനിമയുടെ ‘മാന്യനായ വില്ലൻ’

jose-prakash-malayalam-cinema-stylish-villain-tribute

ഷെഹീന എൻ

മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് ഒരു പുതിയ രൂപവും ഭാവവും നൽകിയ അതുല്യ പ്രതിഭയായിരുന്നു ജോസ് പ്രകാശ് .വെറും ഒരു വില്ലൻ എന്നതിലുപരി ,സ്റ്റൈലിഷ് ആയ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ 1925 -ലാണ് ജോസ് പ്രകാശ് ജനിച്ചത് .കെ ജെ ജോസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സിനിമ ലോകത്തിൽ എത്തിയപ്പോൾ അദ്ദേഹം സ്വീകരിച്ച പേരാണ് ജോസ് പ്രകാശ് .

അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത് അഭിനയത്തിലൂടെ ആയിരുന്നില്ല ,മറിച് ഗായകനായി ആയിരുന്നു .1953 -ൽ പുറത്തിറങ്ങിയ ‘ശെരിയോ തെറ്റോ ‘എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി ആണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് . എന്നാൽ വിധി അദ്ദേഹത്തിനായി കാത്തുവച്ചത് ക്യാമറയ്ക്ക് മുന്നിലെ അഭിനയ മുഹൂർത്തങ്ങളായിരുന്നു.

ALSO READ : ‘എനിക്കയാളെ തിരിച്ചടിക്കാൻ കഴിയില്ലല്ലോ… മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കാൻ പാടില്ല’; മണിയൻപിള്ള രാജു അനുഭവങ്ങളേയും അസുഖത്തേയും പറ്റി

വില്ലൻ വേഷങ്ങളിലെ വിപ്ലവം ആയിരുന്നു അദ്ദേഹം .മലയാള സിനിമയിൽ വില്ലൻ എന്നാൽ ക്രൂരത നിറഞ്ഞ മുഖഭാവം ഉള്ളവർ എന്ന ധാരണ തിരുത്തി കുറിച്ചത് ജോസ് പ്രകാശ് ആണ് . കോട്ടും സുട്ടും ധാരിച്ചു ,കൈയിൽ ഒരു സിഗററ്റുമായി ,ഇംഗ്ലീഷ് കലർന്ന സംഭാഷണ ശൈലിയിലൂടെ അദ്ദേഹം വില്ലൻ വേഷങ്ങളെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിച്ചു.

‘ഓളവും തീരവും ‘,’അഗ്നിപുത്രി ‘, ‘cid നസീർ ‘ തുടങ്ങി നൂറ്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം തൻറെ അഭിനയ മികവ് പുലർത്തി . പ്രായം കൂടുംതോറും അദ്ദേഹം വില്ലൻ വേഷങ്ങളിൽ നിന്ന് മാറി ,ഗൗരവമുള്ള അച്ഛൻ വേഷങ്ങളും ,കാരണവർ വേഷങ്ങളും ചെയ്യാൻ തുടങ്ങി..’മണിച്ചിത്രത്താഴ് ‘എന്ന ചിത്രത്തിലെ ഈശ്വരൻ നമ്പൂതിരി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മറ്റൊരു ഉദാഹരണം ആണ് .

ALSO READ : വന്നോ? വന്നില്ലേ? വരുമോ? ഇനി ഈ ചോദ്യങ്ങൾ വേണ്ട; ദൃശ്യം 3 റിലീസ് ഡേറ്റ് അറിയിച്ച് ലാലേട്ടൻ

അവസാന കാലം ഏതാണ്ട് 350 – അതികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു 2011 -ൽ ജെ.സി ഡാനിയേൽ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു .പുരസ്‌കാരം പ്രഖ്യാപിച്ചു അടുത്ത ദിവസം തന്നെ അദ്ദേഹം അന്തരിച്ചു എന്നത് ഒരു നൊമ്പരമായി അവശേഷിക്കുന്നു . മലയാളം സിനിമ ചരിത്രത്തിൽ ജോസ് പ്രകാശ് എന്ന പേര് എന്നും ആ ഗാംഭീര്യമുള്ള ശബ്ദത്തോടും സ്റ്റൈലിഷ് വേഷത്തോടും കൂടി നിലനിൽക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News