
ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പാലാ രൂപത അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട്. ഭരണഘടന അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നതെന്നും ഭരണഘടന നൽകുന്ന അവകാശമാണ് ന്യൂനപക്ഷ സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികൾ വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സ്വർഗ്ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പിനെ തള്ളി അദ്ദേഹം പ്രതികരിച്ചു.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്ന ചർച്ചകൾ പല രാഷ്ട്രീയ നേതാക്കളുടെയും വിലയും വിലയില്ലായ്മയും ബോധ്യപ്പെടുത്തിയെന്ന് വഖ്അഫ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു.
ALSO READ; വർഗീയശക്തികൾ ഭയക്കുന്നത് ഇടതുപക്ഷത്തെ: എം എ ബേബി
കാലോചിതമായ രാഷ്ട്രീയ പരിഷ്‌കാരം നമ്മൾ കണ്ടു. വഖ്അഫ് ഒരു മതപരമായ വിഷയം മാത്രമല്ല, ദേശീയവും സാമൂഹ്യപ്രാധാന്യവും ഉള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH NEWS SUMMARY: Pala Diocese President Joseph Kallarangat said that attacks on minorities can never be accepted. He said that things are currently being done in disregard of the Constitution and that the protection of minorities is a right granted by the Constitution.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here