പൊളിറ്റിക്കൽ സയന്റിസ്റ്റ്‌ ജോസഫ്‌ നീ അന്തരിച്ചു; വിടവാങ്ങിയത് “സോഫ്‌റ്റ്‌ പവർ’ പദം ആദ്യമായി അവതരിപ്പിച്ചയാള്‍

JOSEPH NYE

പ്രമുഖ പൊളിറ്റിക്കൽ സയന്റിസ്റ്റും മുൻ യുഎസ് പോളിസി മേക്കറുമായിരുന്ന ജോസഫ്‌ നീ അന്തരിച്ചു. 88 വയസ്സായിരുന്നു. “സോഫ്‌റ്റ്‌ പവർ’ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു.

ഹാർവാർഡ് കെന്നഡി സ്കൂളിന്റെ ഡീനായടക്കം പ്രവര്‍ത്തിച്ച അദ്ദേഹം അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപിന്റെ വിമർശകനായിരുന്നു.ജനുവരിയിൽ ട്രംപ്‌ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം വിദേശ സഹായം നിർത്തലാക്കുക, അന്താരാഷ്ട്ര വിദ്യാർഥികളെ അടിച്ചമർത്തുക മുതലായവ നിർത്തലാക്കിയതിനെയും സൈനിക ചെലവ് വർധിപ്പിക്കാൻ ശ്രമിച്ചതിനെയും നീ വിമർശിച്ചിരുന്നു.

ALSO READ: ‘പാകിസ്ഥാനെ ദൈവം രക്ഷിക്കട്ടെയെന്ന് എന്നുഞാൻ പ്രാര്‍ഥിക്കുന്നു’; പാക് പാര്‍ലമെൻ്റില്‍ പൊട്ടിക്കരഞ്ഞ് എംപി

1964ൽ ആദ്യമായി ഹാർവാർഡ് ഫാക്കൽറ്റിയിൽ ചേർന്ന അദ്ദേഹം ഹാർവാർഡ് കെന്നഡി സ്കൂളിന്റെ ഡീനായും പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ എന്നിവരുടെ കീഴിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2004-ൽ ജോൺ കെറി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജോസഫ്‌ നീയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും ജോസഫ്‌ നീയെ ജപ്പാനിൽ അംബാസഡറായി നിയമിക്കാൻ പരിഗണിച്ചിരുന്നു

14 പുസ്തകങ്ങളുടെയും 200-ലധികം ജേണൽ ലേഖനങ്ങളുടെയും രചയിതാവായ നവലിബറൽ ചിന്തകൻ ആയുധ നിയന്ത്രണം, പാൻ-ആഫ്രിക്കനിസം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളില്‍ ഗവേഷണം നടത്തിയിരുന്നു, എന്നാൽ 1980കളുടെ അവസാനത്തിൽ “സോഫ്റ്റ് പവർ” എന്ന പദം വികസിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News