‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

തൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. വലിയ കഠിനാധ്വാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്ന് ജോഷി പ്രതികരിച്ചു. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പറഞ്ഞു.

ALSO READ: ‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

മോഷണവിവരം അറിഞ്ഞ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ലാണ് വിളിച്ചതെന്ന് പറഞ്ഞ ജോഷി, സംവിധായകന്‍ ജോഷിയാണെന്ന് പറയാതെയാണ് വിളിച്ചതെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ പറഞ്ഞ് സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കിയെന്നും പറഞ്ഞു. എന്നാല്‍ ആ നമ്പറില്‍ വിളിക്കാതെ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നും ജോഷി വ്യക്തമാക്കി.

ALSO READ: ‘കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല’, പൃഥ്വിയെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത്

‘സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു പിന്നീട് കണ്ടത്. എസിപി പി രാജ്കുമാറിനായിരുന്നു ഏകോപന ചുമതല. കമ്മീഷണര്‍, ഡിസിപി, എസിപിമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. വലിയ പരിശ്രമത്തിനൊടുവില്‍ പ്രതി കുടുങ്ങി. തന്റെ വീട്ടില്‍ മോഷണം നടന്നു, പ്രതിയെ പൊലീസ് കണ്ടെത്തി എന്നതിലല്ല കാര്യം. സമൂഹത്തിനും, മുഴുവന്‍ പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു അന്വേഷണം എന്നതിലാണ് കാര്യം’, ജോഷി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News