
മാനസിക സമ്മർദ്ദം, ഉത്‌കണ്‌ഠ, വിഷാദം- പ്രായഭേദമന്യേ നിരവധിയാളുകൾ ഇന്ന് ഈ അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്. ഇവയിൽ നിന്നെല്ലാം പുറത്തുകടക്കാൻ കൃത്യമായ ചികിത്സ ആവശ്യമാണ്. ഒപ്പം ഒരു ചെറിയ ശീലം കൂടി തുടങ്ങിയാൽ നമുക്ക് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാകും. ‘ജേണലിങ്’ ആണ് അത്. ഡയറി എഴുത്തെന്നോ ഓർമ്മ ശേഖരണമെന്നോ ഒക്കെ വിളിക്കാവുന്ന ഈ എഴുത്ത് ശീലം മാനസികാരോഗ്യത്തിന് ഉത്തമമാണ്.
മാനസികാരോഗ്യത്തിനും ഒപ്പം ആത്മപരിശോധനയ്ക്കും ഏറ്റവും ലളിതവും ശക്തവുമായ മാർഗങ്ങളിലൊന്നാണ് ജേണലിങ് എന്ന് ആരോഗ്യ വിദഗ്‌ധരും പറയുന്നു. ഓരോരുത്തരും അവരുടെ ചിന്തകളും അനുഭവങ്ങളും അപ്പപ്പോഴോ ഉറങ്ങുന്നതിന് മുൻപോ എഴുതിവയ്ക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പല ആരോഗ്യ വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. ജേണലുകൾ എഴുതുന്നത് സമ്മർദ്ദം കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ALSO READ: ഉറക്കം 6 മണിക്കൂറിൽ കുറവാണോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
നിങ്ങളുടെ വിചാരങ്ങളും അന്നന്ന് നടന്ന കാര്യങ്ങളും ജേണലിൽ എഴുതാം. ഇത് സ്വയം വിലയിരുത്താനും മെച്ചപ്പെടാനും സഹായിക്കും. മനസിലെ സമ്മർദ്ദവും ആശങ്കയും കുറയ്‌ക്കാനും ജേണൽ എഴുത്ത് സഹായിക്കുന്നു. സ്ഥിരമായി എഴുതുന്ന ശീലം ആത്മവിശ്വാസം വർധിപ്പിക്കുമെന്നും പറയപ്പെടുന്നു. കൂടാതെ നമ്മുടെ ചിന്താശേഷിയും വിശകലനശേഷിയും ജേണൽ എഴുത്തുകളിലൂടെ മെച്ചപ്പെടും. ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനോടൊപ്പം ഓർമശക്തിയും കൂട്ടും. സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഈ എഴുത്ത് നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

