
തെലുങ്ക് ദേശത്തെ ഒരു മുൻ ബിജെപിക്കാരൻ വന്ന് നമ്മുടെ,കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ കാലം കഴിഞ്ഞുവെന്നും ‘നീ’ എന്ന് വിളിക്കുകയും ചെയ്തത് മലയാളികളെ ആകെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് മാധ്യമപ്രവർത്തകൻ അജിംഷാദ്.
രേവന്ത് റെഡ്ഢിയുടെ പോ മോനെ വിജയാ പരാമർശത്തെക്കുറിച്ചും മുഖ്യമന്തിയുടെ മറുപടിയെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. മലയാളികളെ മുറിവേൽപ്പിച്ച രേവന്തിനോട് സംയമനം പാലിക്കുന്നത് നമ്മുടെ മഹത്വമെന്നും വേറെ ഏതെങ്കിലും സംസ്ഥാനത്ത് ആയിരുന്നെങ്കിൽ രേവന്ത് ദന്ത ഡോക്ടറെ കണ്ടേ മടങ്ങൂവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“വേറെ ഏതെങ്കിലും സംസ്ഥാനത്ത് ആയിരുന്നെങ്കിൽ രേവന്ത് ദന്ത ഡോക്ടറെ കണ്ടേ മടങ്ങൂ”
അങ്ങ് തെലുങ്ക് ദേശത്തെ ഒരു മുൻ ബിജെപിക്കാരൻ വന്ന് നമ്മുടെ,കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ (ആ സ്ഥാനത്ത് ആര് ഇരുന്നാലും) കാലം കഴിഞ്ഞുവെന്നും ‘നീ’ എന്ന് വിളിക്കുകയും ചെയ്തത് മലയാളികളെ ആകെ അപമാനിക്കുന്നതാണ്. അതിന് അവസരo നൽകിയ കോൺഗ്രസുകാരായ മലയാളി നേതാക്കൾ വെളുക്കെ പല്ലുമായി ചിരിച്ച് ചുറ്റുo നിൽക്കുന്നു. മലയാളികളെ മുറിവേൽപ്പിച്ച രേവന്തിനോട് സംയമനം പാലിക്കുന്നത് നമ്മുടെ മഹത്വം …
ശിഷ്‌ടം: രേവന്തിൻ്റെ അൺ-പാർലമെൻ്ററി വാക്കുകൾ കേട്ട് തുടയിലടിച്ച് ചിരിച്ച് തമാശിച്ചവർ മറുപടി കേട്ടപ്പോൾ കയറ് പൊട്ടിക്കുന്നതെന്തിന്?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

