മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ALSO READ:  കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പകൽ ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്കാരം.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻ്റേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിടുന്നു.

ALSO READ:  ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം, മാതൃദിനം അതിനുള്ള അവസരമാകട്ടെ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

അമ്മ : പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി)’ മക്കൾ: ആദിത്പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാർഥി, പുനൈ), സഹോദരങ്ങൾ: ബൃന്ദ (ഫിനാൻസ് മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), ബിജോയ് (സോഫ്റ്റ്വെയർ എൻജിനീയർ, സൗദി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News