തലസ്ഥാനത്ത് കാറ്റ് മാറി വീശും; പന്ന്യന്‍ ജയിക്കും: മാധ്യമപ്രവര്‍ത്തകയുടെ പ്രവചനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വമ്പന്‍ പ്രചരണം നടത്തിയാണ് പാര്‍ട്ടികളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത്. നിരവധി തെരഞ്ഞെടുപ്പ് സര്‍വേകളും ഇതിനിടയില്‍ പുറത്തുവന്നു. പണം കൊടുത്ത് നടത്തിയ സര്‍വേയെന്ന് സാധാരണക്കാര്‍ പോലും വിധിയെഴുതിയ സര്‍വേകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളും വോട്ടുരേഖപ്പെടുത്താന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളും മികവുറ്റ ഭരണവും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിക്കുമ്പോള്‍, നിലപാടുകളില്ലാതെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് മറ്റുള്ളവര്‍ വോട്ടുപിടിക്കാന്‍ നോക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന കമന്റുകള്‍. പ്രമുഖരായ പലരും തങ്ങളുടെ അഭിപ്രായങ്ങളും പ്രവചനങ്ങളും നടത്തുന്നുമുണ്ട്.

ALSO READ: മറുപടി താന്‍ പറയാം, ഹസന്‍ താല്‍ക്കാലിക സംവിധാനം: എംഎം ഹസനെ അപമാനിച്ച് പ്രതിപക്ഷ നേതാവ്, വീഡിയോ

ഇപ്പോള്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ഷാഹിന കെ കെ നടത്തിയ പ്രവചനത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. മൊത്തത്തില്‍ ഉള്ള ഒരു പ്രവചനത്തിന് ഇപ്പൊള്‍ ഒരുമ്പെടുന്നില്ല. പക്ഷേ ഒന്ന് പറയാം. തിരുവനന്തപുരത്ത് ഇത്തവണ കാറ്റ് മാറി വീശും. പന്ന്യന്‍ ജയിക്കും.അക്കൗണ്ട് തുറക്കാനുള്ള കെവൈസി ഇനിയും റെഡി ആയിട്ടില്ല. സോ ഗോ ടു യുവര്‍ ക്ലാസസ് എന്നാണ് അവര്‍ എഫ്ബിയില്‍ കുറിച്ചത്.

ALSO READ: അക്രമം അഴിച്ചുവിട്ട് യുഡിഎഫ്; എൽഡിഎഫിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകർക്ക് നേരെയും ആക്രമണം

നാവ് പൊന്നായിരിക്കട്ടെ ഷാഹിന, കോടീശ്വരന്മാരും വിശ്വപൗരന്മാരും മാത്രം വാണരുളുന്ന ചരിത്രം കേരളം പണ്ടേ ചവിട്ടികൂട്ടി കളഞ്ഞതാ, സിപിഐ മൂന്നു സീറ്റിലും വിജയിക്കും, തിരുവനന്തപുരത്ത് പന്ന്യനും വടകരയില്‍ ടീച്ചറമ്മയും ജയിക്കും എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെയായി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here