
മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ റോഷിപാലിനെ കയ്യേറ്റം ചെയ്തത് വ്യാജ ഐഡി കാർഡ് വാർത്ത പുറത്ത് കൊണ്ടു വന്നതിൻ്റെ മുൻ വൈരാഗ്യം കാരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ജനാധിപത്യത്തിന്റെ നാലാം തൂണായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ കായികമായി അക്രമിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണ് എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കാനും ഡിവൈഎഫ്ഐ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം പിടിച്ചെടുക്കാന്‍ വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മ്മിച്ചത്, സത്യസന്ധമായി വാര്‍ത്ത ചെയ്തു പുറത്ത് കൊണ്ടു വന്നതിന്റെ പേരില്‍ റോഷിപാലിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നിരന്തരമായി സൈബര്‍ ആക്രമണം നടത്തുകയും,ഇപ്പോള്‍ കായികമായി അക്രമിക്കുകയും ചെയ്തിരിക്കുകയാണ്. മുൻ വൈരാഗ്യം ഇതിന് പിന്നിൽ ഉണ്ട്. സംഭവത്തിന് പിന്നിൽ ]ഷാഫി പറമ്പിലിൻ്റയും രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെയും പങ്ക് അന്വേഷിക്കണം.
ഷാഫി വാര്‍ത്ത സമ്മേളനം നടത്തിയതിന് ശേഷമാണ് അക്രമമുണ്ടായതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. നിലമ്പൂരിലെ ജനത സ്വരാജിനെ ഹൃദയത്തിലേറ്റിയ വാർത്തകളും ചിത്രങ്ങളും പുറത്ത് വന്നതിലുള്ള പകയും വെപ്രാളവും കൂടി ഇതിനി പിന്നിലുണ്ട്. മാധ്യമ പ്രവര്‍ത്തര്‍ക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

