കലഹങ്ങളുടെ ‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരത്തിന്‍റെ കവര്‍ പ്രകാശനം ചെയ്‌തു

കൈര‍ളി ന്യൂസ് ഓണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതകളുടെ സമാഹാരമായ ‘കണ്‍മണി അന്‍പോട്’ എന്ന പുസ്‌തകത്തിന്‍റെ കവര്‍ പ്രകാശനം ചെയ്‌തു. നടന്‍ ഇര്‍ഷാദ് അലി, നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍, നടി ലാലി പിഎം, കവി വിനോദ് വെള്ളായണി, 2018 ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍, കുട്ടുറവൻ ഇലപ്പച്ച, ശൈലന്‍, വിഷ്‌ണുപ്രസാദ് തുടങ്ങിയവരാണ് പ്രകാശനം നിര്‍വഹിച്ചത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുസ്‌തകത്തിന്‍റെ കവര്‍ പുറത്തിറങ്ങിയത്.

‘സ്നേഹപൂർവ്വം… സന്തോഷപൂർവ്വം…’, കവര്‍ പേജ്‌ ഫേസ്‌ബുക്കില്‍ പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് കുറിച്ചു. പ്രിയ സഹോദരന്‍ സാനിന് എല്ലാവിധ ആശംസകളും, പുസ്‌തകം വിജയമാവട്ടെ എന്ന തലക്കെട്ടോടെയാണ് അഖില്‍ പി ധര്‍മജന്‍ ഫേസ്‌ബുക്കില്‍ കവര്‍ പേജ് പങ്കുവെച്ചത്. ഇത്തരത്തില്‍  ആശംസാകുറിപ്പുകളോടെയാണ് എല്ലാവാരും പ്രകാശനം നിര്‍വഹിച്ചത്.

‘കണ്‍മണി അന്‍പോട്’ കവിതാസമാഹാരത്തിന്‍റെ കവര്‍ പേജ്

സ്‌നേഹത്തോട്, വര്‍ഗീയതയോട്, വിഷാദത്തോട്, സമൂഹത്തോട് അങ്ങനെ
പലതിനോടും കലഹിച്ചുനേടിയതാണ് തന്‍റെ കവിതകളെന്ന് സാന്‍ പുസ്‌തകത്തിന്‍റെ കവറില്‍ കുറിച്ചു. ആള്‍ക്കൂട്ടം  ഒറ്റപ്പെടുത്തിയവന്‍റെ സ്‌നേഹത്തിന് വേണ്ടിയുള്ള യാചനകളും തന്നിലെന്ന പോലെ തന്‍റെ കവിതകളിലുമുണ്ടെന്നും കവി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here